Thursday, August 18, 2011

കള്ളം


എന്റെ ചിത്രത്തിലെ പൂര്‍ത്തിയാവാത്ത ഭാഗങ്ങള്‍ 
നിന്റെ ചുണ്ടിലെ ചായം തേടിയാണലഞ്ഞത് ...
സുഗന്ധം തേടിയുള്ള യാത്രകളെല്ലാം 
നിന്റെ നിശ്വാസങ്ങളിലാണ് അവസാനിച്ചത് ...
എന്നില്‍ കള്ളമുണ്ടെന്ന  പേരില്‍ ചുണ്ടുകൊരുത്തൊരു ചുംബനം 
നിഷേധിക്കപ്പെട്ടപ്പോള്‍ മാത്രമാണ് ഞാനറിഞ്ഞത് 
സ്നേഹം ഒരു കള്ളമാണെന്ന് ..
കളിക്കൂട്ടുകാരന്റെ നിഷ്ക്കളങ്കതയില്‍ 
തിരിച്ചെടുക്കാനാവാത്തവിധം കലര്‍ന്നുപോയ 
കാമുകന്റെ കള്ളത്തോടെ ഞാന്‍ പറയട്ടെ ;
ഒരു കണ്ണുനീര്‍ത്തുള്ളികൊണ്ട് നീ തീര്‍ക്കുന്ന മഴക്കാലത്തേക്കാള്‍ 
ഒരു ചിരിയിതള്‍കൊണ്ട് നീ തീര്‍ക്കുന്ന പൂക്കാലമാണെനിക്കിഷ്ടം...
നിലാവുണരാറുള്ള  വഴിയിലെവിടെയോ 
നിനക്കൊരു സമ്മാനപ്പൊതി ഞാനൊളിപ്പിച്ചിട്ടുണ്ട്...
രാപ്പാടിയുടെ പാട്ട് നിലയ്ക്കുമ്പോള്‍ 
ഉറക്കമില്ലാത്ത പൂക്കളോട് ചോദിച്ച് നീയതെടുത്തുകൊള്‍ക...!!!

19 comments:

  1. ullil kallatharamillathe pollayaya manasumayi oru kamukanum undakilla ennathane sathyam

    ReplyDelete
  2. nayeente monte mahane.... evidunnu varunneda ethellam?
    ethu motha oru book akki erakkiyal ninte peru arun kv ennayirikkilla

    ReplyDelete
  3. @middu: hmm....sathyam....
    @jeff: aliya over aakkalle....

    ReplyDelete
  4. നല്ല കവിത...ഇഷ്ടമായി..

    ReplyDelete
  5. "".....കളിക്കൂട്ടുകാരന്റെ നിഷ്ക്കളങ്കതയില്‍
    തിരിച്ചെടുക്കാനാവാത്തവിധം കലര്‍ന്നുപോയ
    കാമുകന്റെ കള്ളത്തോടെ.....""

    ishtaayi ishtaayi.. ithenikkishtaayi.. :D

    ReplyDelete
  6. Ninte chundile chayam ini ente chithram poorthiyakkilla ennarinjittum.............

    Ninte nishwasangalil avasanikkunna yaathrakalil neduvanakilla onnum ennarinjittum.........

    Sneham kallamanennarinjittum..........

    Nine kanneerthullikal kondoru mazhakkalam kananakillenikke.................

    Ninakkay njanolippicha sammanappothiyil snehamallathonnum nirakkanayillenikke...........

    ReplyDelete
  7. @venalpakshi : nandhi ithu vazhi parannathinu...oru thooval pozhichathinu...
    @VG: THANX DA
    @Ansar: ithuvare eniku kittiyathil enikkettavum ishtamaya comment...valare nandhi....

    ReplyDelete
  8. ഒരു കണ്ണുനീര്‍ത്തുള്ളികൊണ്ട് നീ തീര്‍ക്കുന്ന മഴക്കാലത്തേക്കാള്‍
    ഒരു ചിരിയിതള്‍കൊണ്ട് നീ തീര്‍ക്കുന്ന പൂക്കാലമാണെനിക്കിഷ്ടം...

    vaikiyan kandadhankilum vaiki ethiya ormakal pole manoharamayirikunu

    raihan7.blogspot.com

    ReplyDelete
  9. manoharamayirikunu


    raihan7.blogspot.com

    ReplyDelete
  10. vasadham varubol manjupaalikal onnayi uruki veeyilla. melle melle oro palikalaayi..................

    raihan7.blogspot.com

    ReplyDelete
  11. കളിക്കൂട്ടുകാരന്റെ നിഷ്ക്കളങ്കതയില്‍
    തിരിച്ചെടുക്കാനാവാത്തവിധം കലര്‍ന്നുപോയ
    കാമുകന്റെ കള്ളത്തോടെ ഞാന്‍ പറയട്ടെ ;loved it... :) miss u!

    ReplyDelete
  12. @shaju: valare nandhi.
    @dilsha: nandhi..veendum varuka...
    @vanajotsna: hmmmmmmmmm......!!!!!

    ReplyDelete
  13. manas nirajja perunal ashamsakal

    ReplyDelete
  14. നിഷ്കളങ്കമായ വരികൾ.. പ്രണയം എന്ന ലേബലിൽ ഒതുങ്ങാതിരിക്കട്ടെ തൂലിക എന്നാശംസിക്കുന്നു

    ReplyDelete
  15. @dilsha: eid mubarak
    @rithusanjana: aashamsakalkku valareyadhikam nandhi....

    ReplyDelete
  16. രാപ്പാടിയുടെ പാട്ട് നിലയ്ക്കുമ്പോള്‍
    ഉറക്കമില്ലാത്ത പൂക്കളോട് ചോദിച്ച് നീയതെടുത്തുകൊള്‍ക...!!! nalla bhavana valarey nannayittundu pratheeshikkunnu eniyum eniyum

    ReplyDelete
  17. Machaa I am becoming a Big Fan of yours.When ever I read your poems I feel great solace and Get in to a meditating mood.Continue your travel through your past and depths of your heart and keep Bringing these Perl's to every one

    ReplyDelete
  18. ഒരു കണ്ണുനീര്‍ത്തുള്ളികൊണ്ട് നീ തീര്‍ക്കുന്ന മഴക്കാലത്തേക്കാള്‍
    ഒരു ചിരിയിതള്‍കൊണ്ട് നീ തീര്‍ക്കുന്ന പൂക്കാലമാണെനിക്കിഷ്ടം...

    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete