Monday, June 15, 2015

നഷ്ടങ്ങൾ


നിന്നിലേക്ക്‌ ആഴത്തിൽ നട്ടുവെക്കാനാണ് 
കടന്നുപോയതിൽ നിന്നെല്ലാം ഞാൻ 
എന്നെത്തന്നെ പറിച്ചെടുത്ത് കൊണ്ടുനടന്നിരുന്നത്... 

ഇന്നെനിക്ക് നീയില്ല...

എൻറെ വേരുകളും..!   

Thursday, January 1, 2015

പട്ടം


ചിറകുകളിൽ കവിത നിറച്ച്
തല ഉയർത്തിപ്പിടിച്ച്
അനന്ത വിഹായസ്സിൽ  നിവർന്നു പറന്നിരുന്ന 
ഒരു പെണ്‍പട്ടമായിരുന്നു നീ ...
എന്തിനാണിന്നീ ചെറുസ്നേഹക്കാറ്റിൽ 
ചരടുപൊട്ടിയപോൽ 
നീയെന്നിലെ ആണിലേക്ക്  ഊർന്നു വീഴുന്നത്???