Saturday, February 19, 2011

അടയാളങ്ങള്‍


ശരീരമാകെ പൊള്ളിപ്പൊന്തിയ പ്രണയം...
മഹാവ്യാധി വന്നിട്ടില്ലാത്തവരെല്ലാം പേടിയോടെ അറപ്പോടെ അകന്നു തന്നെ...
ഒരുവട്ടം വന്നിട്ടുള്ളവര്‍ തിരിഞ്ഞു നോക്കാനെങ്കിലും കാട്ടിയത് ദയ ..
പൊട്ടിയൊലിക്കുന്ന കുമിളകളുടെ സുഖം പകര്‍ന്നതിന് നിമിഷങ്ങളുടെ കണക്കു പറച്ചില്‍ ...
വിരഹത്തിന്‍റെ  വിരിച്ചിട്ട വേപ്പിലകളില്‍ നഗ്നനായ് ഞാന്‍ ..
ഇനിയെണീക്കയുണ്ടാവില്ലെന്ന്  ചായക്കടയില്‍ ചര്‍ച്ച ...
ചെറുപ്രായത്തിലീഗതിവന്നല്ലോയെന്ന്  അടുക്കലമൂലയില്‍ കുശുകുശുപ്പ്...
പേടിത്തൊണ്ടന്‍മാര്‍ക്ക്  വേഗത്തില്‍ പകരുമെന്ന് അനുഭവ  
സാകഷ്യങ്ങള്‍  ..
എല്ലാത്തിനുമൊടുക്കം കോടീശ്വരനായ രോഗാണു വാഹകനായി എന്‍റെ ഉയിര്‍ത്തെണീല്പ്പ് ...
ഉണങ്ങിത്തുടങ്ങിയ വ്രണങ്ങള്‍ക്ക് മുകളില്‍ ഓര്‍മ്മകളുടെ പൊറ്റ...
ഉരം വന്ന ഹൃദയം കൊണ്ടുരച്ചുതേച്ച്‌ കലക്കിവെച്ച  
തിരിച്ചറിവുകളില്‍ ഒരു കുളി ...
ദേഹമാകെയും മുഖത്തും ഹൃദയത്തിലും ബാക്കിയാവുന്നത് വന്നുപോയ നഷ്ടപ്രണയത്തിന്‍റെ അടയാളങ്ങള്‍ ... 
 
 
(  ഹേ സുഹൃത്തേ... നിങ്ങളിപ്പോഴുമിതും വായിച്ചിവിടെ നില്‍ക്കുകയാണോ?   ദൂരെയകന്നു പോവുക !!!
   പൊള്ളിപ്പൊന്തുന്ന,അറയ്ക്കുന്ന,അകറ്റുന്ന,നഗ്നനാക്കുന്ന,വേദനിപ്പിക്കുന്ന,അടയാളങ്ങള്‍ ബാക്കിയാക്കുന്ന, മരണം പോലുമെത്താവുന്ന  ഈ മഹാവ്യാധി നിങ്ങളിലേക്കു കൂടി പകര്‍ത്താന്‍ എനിക്കാഗ്രഹമില്ലാഞ്ഞാണ്...)     

8 comments:

  1. വിരഹത്തിന്‍റെ വിരിച്ചിട്ട വേപ്പിലകളില്‍ നഗ്നനായ് ഞാന്‍ ..

    ReplyDelete
  2. ദേഹമാകെയും മുഖത്തും ഹൃദയത്തിലും ബാക്കിയാവുന്നത് വന്നുപോയ നഷ്ടപ്രണയത്തിന്‍റെ അടയാളങ്ങള്‍ ... ee karutha adayalangal maayum... akannu ninnavar aduthuvarum... eni ethu enney bathikkilla enna thiricharivu... puthiyva unarvu nalkum.... pratheeshakal veendum poovaniyum...

    ReplyDelete
  3. Hamme...ithra bheekaramo pranaya-rogam???
    Ithinu chikilsa vallathum undo?

    ReplyDelete
  4. @renu: nandhi sakhave...
    @dintz: pratheekshakal thalirkkumbozhum adayalangal baakiyavunnu....
    @vg: pranayamalla....nashtapranayamanu ivide....athinu oreyoru chikilsaye ulloo....pranayikkaathirikkuka...ha..ha...

    ReplyDelete
  5. ദേഹമാകെയും മുഖത്തും ഹൃദയത്തിലും ബാക്കിയാവുന്നത് വന്നുപോയ നഷ്ടപ്രണയത്തിന്‍റെ അടയാളങ്ങള്‍ ...


    superb..

    ReplyDelete
  6. അവസാനം വരേയ്ക്കും നിന്നെ ഓര്‍ക്കാന്‍,എനിക്ക് മനസ്സിലെ ഈ കുഴിയടയാളങ്ങള്‍...:(

    കെ. വീ..നല്ല കവിത

    സത്യത്തില്‍ നഷ്ടപ്രണയം എന്നൊന്നുണ്ടോ ? പ്രണയം മാത്രമേ ഉള്ളൂ..നമുക്ക് ആരെയും നഷ്ട്ടപെടുന്നില്ല, ആരെയും നേടുന്നുമില്ല. നമ്മള്‍ പ്രണയത്തിലാണ്..:):)
    ബു ഹ ഹ

    ReplyDelete
  7. ഒരു കളിതമാശ പോലെ,ഏന്നില്‍ നിന്നും ചൂര്‍ന്നോലിച്ചു പോയ
    ഒരു കാമുകിയെ ...പ്രണയത്താല്‍ അടയാളപ്പെടുത്താന്‍ ....
    ഈ വരികള്‍ക്ക് ശക്തിയുണ്ട് ....

    ഗൌരവം ചൂര്‍ന്നോളിക്കാത്ത വരികള്‍ ....................

    ReplyDelete