Tuesday, February 22, 2011

പ്രണയത്തിന്‍റെ വിപ്ലവം

നിശ്വാസമറിയാത്ത പുല്ലാങ്കുഴലില്‍ സംഗീതം ഉറഞ്ഞുതന്നെ കിടന്നു ..
നിഴലുകള്‍ നിഴലുകളോട് ഏറ്റുമുട്ടി രക്തസാക്ഷികളായി ...
നിന്‍റെ  കണ്ണിലെ അഗ്നിയില്‍
എന്‍റെ ദുര്‍ബ്ബല നോട്ടങ്ങള്‍ ആത്മഹത്യ ചെയ്തു ...
പരിഹാസത്തലപ്പു കൊണ്ട് എന്‍റെ ചിരികള്‍ കീറി മുറിക്കപ്പെട്ടു ...
വിലയേറിയ കുപ്പായങ്ങളുടെ മിന്നിത്തിളക്കങ്ങള്‍ കൊണ്ടാണ്
നീയെന്‍റെ  കാഴ്ചയെടുത്തത് ...
പാരമ്പര്യത്തി ന്‍റെ  ഹുങ്ക് വിളംബരം ചെയ്താണ്  
നീയെന്‍റെ കേള്‍വിയുടച്ചത്..
എന്‍റെ ശബ്ദം നിനക്ക് അസഹനീയമെന്നു നേരത്തെയറിഞ്ഞിരുന്നെങ്കില്‍
ഞാന്‍ മൂകനായ്‌ ജനിക്കുമായിരുന്നു ...
എന്‍റെ രൂപം നിന്നെ അസ്വസ്ഥയാക്കുമെന്നറിഞ്ഞിരുന്നെങ്കില്‍
ജനിക്കാതെയുമിരിക്കാമായിരുന്നു ...
ഇനിയെന്തു ചെയ്യാന്‍ എന്ന ആലോചനയിലാണതു വന്നത് ..!!
എന്‍റെ ശബ്ദം നിന്നെ അലോസരപ്പെടുത്താതിരിക്കാന്‍
നിന്‍റെ  കാതുകള്‍ ഞാനെന്നേയ്ക്കുമായ് അടച്ചു ..!
എന്നെ  കാണുന്നതു നിന്നെ  അസ്വസ്ഥപ്പെടുത്താതിരിക്കാന്‍ 
നിന്‍റെ കണ്ണുകള്‍ ഞാന്‍ ചൂഴ്‌ന്നെടുത്തു..!
ഇപ്പോള്‍ എനിക്കു നീയും നിനക്കു ഞാനും 
അപകര്‍ഷതയുടെ മൂടുപടങ്ങളില്ലാത്ത രണ്ടു ശരികള്‍ മാത്രമാണ് 
കടലിനു നടുവിലെ ഒറ്റപ്പെട്ട ചെറുവഞ്ചിയില്‍ ,
ഉപാധികളില്ലാത്ത പ്രണയത്താല്‍ 
പരസ്പരം കൂട്ട് നല്‍കാം നമ്മുക്ക് ...
ഒന്നിച്ചാദ്യമായ് ഒരു തുഴ തിരയാം നമ്മുക്ക് ...   

10 comments:

  1. കടലിനു നടുവിലെ ഒറ്റപ്പെട്ട ചെറുവഞ്ചിയില്‍,
    ഉപാധികളില്ലാത്ത പ്രണയത്താല്‍
    പരസ്പരം കൂട്ട് നല്‍കാം നമ്മുക്ക് ...
    ഒന്നിച്ചാദ്യമായ് ഒരു തുഴ തിരയാം നമ്മുക്ക് ...

    ReplyDelete
  2. എന്‍റെ ശബ്ദം നിനക്ക് അസഹനീയമെന്നു നേരത്തെയറിഞ്ഞിരുന്നെങ്കില്‍
    ഞാന്‍ മൂകനായ്‌ ജനിക്കുമായിരുന്നു ...
    എന്‍റെ രൂപം നിന്നെ അസ്വസ്ഥയാക്കുമെന്നറിഞ്ഞിരുന്നെങ്കില്‍
    ജനിക്കാതെയുമിരിക്കാമായിരുന്നു ...

    da superb.... ethuvarey ullathil enikku ettavum ezhttapettathu ethanu... eniyum nintey thoolikayil orayiram varnnagal vidarattey..... ashamsakal

    ReplyDelete
  3. ഇപ്പോള്‍ എനിക്കു നീയും നിനക്കു ഞാനും
    അപകര്‍ഷതയുടെ മൂടുപടങ്ങളില്ലാത്ത രണ്ടു ശരികള്‍ മാത്രമാണ്
    കടലിനു നടുവിലെ ഒറ്റപ്പെട്ട ചെറുവഞ്ചിയില്‍,
    ഉപാധികളില്ലാത്ത പ്രണയത്താല്‍
    പരസ്പരം കൂട്ട് നല്‍കാം നമ്മുക്ക് ...
    ഒന്നിച്ചാദ്യമായ് ഒരു തുഴ തിരയാം നമ്മുക്ക് ...

    Hasta la victoria siempre.... Viplavam jayikkatte Sakhave...
    ... Kikkidu aliyaaa.... Kalakki... Superb...

    Keerathuniyuduth, paaramparyam avakaashappedaanillatha oru mindaapennaayi avante munnil chennirunnenkilum avan avale ishtappedumaayirunnu ennu aa paavam arinjirikkillaa...

    ReplyDelete
  4. da, superb.iniiyum ezhuthanam enna assamsayil nirthukayalla,enniyum varamallo enna santhoshathil nirthukayannu.

    ReplyDelete
  5. എന്‍റെ ശബ്ദം നിന്നെ അലോസരപ്പെടുത്താതിരിക്കാന്‍
    നിന്‍റെ കാതുകള്‍ ഞാനെന്നേയ്ക്കുമായ് അടച്ചു ..!
    എന്നെ കാണുന്നതു നിന്നെ അസ്വസ്ഥപ്പെടുത്താതിരിക്കാന്‍
    നിന്‍റെ കണ്ണുകള്‍ ഞാന്‍ ചൂഴ്‌ന്നെടുത്തു..!

    Viplavam vijayikkatte...!!!
    ~VG

    ReplyDelete
  6. entaliya ithokke engane saddikkuunu .......\

    ReplyDelete
  7. നിന്‍റെ കണ്ണിലെ അഗ്നിയില്‍
    എന്‍റെ ദുര്‍ബ്ബല നോട്ടങ്ങള്‍ ആത്മഹത്യ ചെയ്തു ...


    kidilam.....aashamsakal....

    ReplyDelete
  8. എന്‍റെ ശബ്ദം നിനക്ക് അസഹനീയമെന്നു നേരത്തെയറിഞ്ഞിരുന്നെങ്കില്‍
    ഞാന്‍ മൂകനായ്‌ ജനിക്കുമായിരുന്നു ...
    എന്‍റെ രൂപം നിന്നെ അസ്വസ്ഥയാക്കുമെന്നറിഞ്ഞിരുന്നെങ്കില്‍
    ജനിക്കാതെയുമിരിക്കാമായിരുന്നു ...

    great lines kv.... keep writng..dont evr stop it..

    ReplyDelete
  9. plzzz thagal eyudikondetiriku jeevidam vedanayen thonumbol ashwasikan you are a genios

    dilshad raihan

    ReplyDelete
  10. @shanu: theerchayayum..valare nandhi...

    ReplyDelete