Friday, January 27, 2012

അവിരാമം


അപ്പോഴും ഹൃദയത്തിന് വിശക്കുന്നുണ്ടായിരുന്നു ...
പ്രണയമെഴുതുവാന്‍  വിരലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു ...

കുഞ്ഞുസന്ദേശങ്ങള്‍ പതിയെ വിറച്ചു തീര്‍ന്നപ്പോഴും
കുടഞ്ഞെറിഞ്ഞ മഷിത്തുള്ളി നെഞ്ചില്‍ത്തെറിച്ചപ്പോഴും
നമ്മുക്കിടയില്‍ മൌനങ്ങള്‍ മരവിപ്പിന്‍ മതിലുയര്‍ത്തിയപ്പോഴും 
ഒടുവില്‍ക്കണ്ടതും വെറും സ്വപ്നമാണെന്നറിഞ്ഞപ്പോഴും
പിഴച്ചു പെറ്റ മോഹത്തിന് ഗര്‍ഭചിദ്രം നടത്തിയപ്പോഴും 
കിളിതിന്ന കരള്‍പ്പൂവ് നിനക്കായ്‌  കളയാനെടുത്തപ്പോഴും 
സിരകളെഴുതിയ ചോരച്ചുവപ്പ് മഞ്ചാടിമണികള്‍ കവര്‍ന്നപ്പോഴും
കണ്‍വെളിച്ചത്തിന്‍ അവസാനതുള്ളി മിന്നാമിനുങ്ങണിഞ്ഞപ്പോഴും

എന്റെ ഹൃദയത്തിന് വിശക്കുന്നുണ്ടായിരുന്നു ...
പ്രണയമെഴുതുവാന്‍  വിരലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു ...


9 comments:

  1. എന്റെ ഹൃദയത്തിന് വിശക്കുന്നുണ്ടായിരുന്നു ...
    പ്രണയമെഴുതുവാന്‍ വിരലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു ...

    good starting........nice.....

    ReplyDelete
  2. നല്ല വരികള്‍. ഇഷ്ടായി.

    അപ്പോഴും ഹൃദയത്തിന് വിശക്കുന്നുണ്ടായിരുന്നു ...
    പ്രണയമെഴുതുവാന്‍ വിരലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു ..!

    ReplyDelete
  3. നല്ല വരികള്‍.... ആശംസകള്‍... തുടര്‍ന്നെഴുതുക

    എന്നിട്ടും നിന്നെത്തിരയുന്നു എന്റെ വിഷാദിഹൃദയം,
    ഞാന്‍ പ്രേമിക്കുന്നു പുളയ്ക്കുന്ന നിന്റെയുടലിനെ,
    മെലിഞ്ഞൊഴുകുന്ന നിന്റെയൊച്ചയെ...

    ReplyDelete
  4. Replies
    1. നല്ല വരികള്‍.... ആശംസകള്‍..

      Delete
  5. നല്ല വരികള്‍.... ആശംസകള്‍

    ReplyDelete
  6. എന്റെ ഹൃദയത്തിന് വിശക്കുന്നുണ്ടായിരുന്നു ...
    പ്രണയമെഴുതുവാന്‍ വിരലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു ...


    class class.... :)

    ReplyDelete
  7. Awesome lines! It is my good luck,that I come across your blog! This is Shamsudheen from GCEK..Its been a long time , since we contact..Hope you remember my face..:) Would you connect with me on facebook..my mail id is samrahmn@gmail.com.I am unable to send request, since my account is blocked..

    ReplyDelete